റൊമാന്റിക് കോമഡി ചിത്രവുമായി പ്രിയങ്കാ ചോപ്ര; ഒപ്പം നിക് ജോനാസും

പുതിയ ഹോളിവുഡ് റൊമാന്റിക്-കോമഡി ചിത്രവുമായി ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്ര.’ലവ് എഗെയിന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയങ്കയുടെ പങ്കാളി നിക് ജോനാസും എത്തുന്നുണ്ട്.

image.png

ബ്രിട്ടീഷ് താരം സാം ഹ്യൂഗനാണ് ചിത്രത്തിലെ നായകന്‍. കാമുകന്റെ മരണത്തിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഷ്ടപ്പെടുന്ന മീര എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവന്നു.

image.png

ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിം തന്നെയാണ്.

image.png

പോപ് ഗായിക സെലിന്‍ ഡിയോണ്‍, ലിഡിയ വെസ്റ്റ്, റസ്സല്‍ ടോവി, സോഫിയ ബാര്‍ക്ലേ, അമന്‍ഡ ബ്ലേക്ക്, സീലിയ ഇമ്രി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌ക്രീന്‍ ജെംസ്, തണ്ടര്‍ റോഡ് പിക്‌ചേഴ്‌സ് എന്നീ പ്രൊഡക്‌ഷന്‍ കമ്പനികള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോണി പിക്‌ചേഴ്‌സാണ് വിതരണത്തിനെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News