റോസാപ്പൂ ചായ തരാം…. റെസിപ്പി ഇതാ…

നിത്യജീവിതത്തിൽ ചായ കുടിക്കാത്തവർ വളരെ വിരളമാണല്ലേ? നമുക്കൊരു വെറൈറ്റി ചായ പരീക്ഷിച്ചാലോ? റോസാപ്പൂവ് കൊണ്ടൊരു ചായ പരീക്ഷിക്കാം…

ചേരുവകൾ

റോസാ പൂവ് – 20 ഇതളുകൾ
പാൽ – 2 ഗ്ലാസ്‌
വെള്ളം – 1/4 ഗ്ലാസ്‌
ചായപ്പൊടി – 1 സ്പൂൺ
പഞ്ചസാര – 1 സ്പൂൺ
ഏലക്ക – 2 എണ്ണം
ഇഞ്ചി – 2 സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് പാലൊഴിച്ച്, വെള്ളവും ചേർത്ത് അതിലേക്ക് ഏലക്ക ചതച്ചതും ഇഞ്ചി ചതച്ചതും ചേർക്കണം. പാലൊന്നു ചൂടായി തുടങ്ങുമ്പോൾ നന്നായി കഴുകി വച്ചിട്ടുള്ള റോസാപ്പൂവിന്റെ ഇതളുകൾ കൂടി ചേർക്കാം.

നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർക്കണം. തിളച്ച ശേഷം ഇതൊന്ന് അരിച്ചെടുക്കാം. രുചികരമായ ചായ കുടിച്ചുനോക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News