നല്ല മധുരം കിനിയും ചക്ക അട എടുക്കട്ടേ…

ചക്കയുടെ സീസണ്‍ ആയിക്കഴിഞ്ഞു. മിക്ക ആളുകളുടെയും വീട്ടില്‍ ചക്ക അവിയലും ചക്ക പായസവുമൊക്കെ പാചകം ചെയ്യാറുണ്ട്. ഇന്ന് ഒരു വെറൈറ്റിക്ക് ചക്ക അട തയാറാക്കിയോലോ ?

ചേരുവകള്‍

ചക്കവരട്ടിയത് 3 കപ്പ്

ശര്‍ക്കരപ്പാനി 1 1/2 കപ്പ്

അരിപ്പൊടി (വറുക്കാത്തത് ) 3 കപ്പ്

ഏലയ്ക്ക പൊടിച്ചത് 1/2 സ്പൂണ്‍

ജീരകം പൊടിച്ചത് 1/2 സ്പൂണ്‍

ചുക്ക് പൊടിച്ചത് 1/4 സ്പൂണ്‍

തയാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക

മാവ് ഇലയില്‍ പൊതിയാന്‍ പറ്റുന്ന പാകത്തിലായിരിക്കണം

രുചിച്ചു നോക്കി മധുരമോ മറ്റോ ചേര്‍ക്കണമെങ്കില്‍ വീണ്ടും ചേര്‍ക്കാം

ഇനി വാഴ ഇലയില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here