ഡി വൈ എഫ് ഐ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു; ആകാശ് തില്ലങ്കേരിക്കെതിരെ കേസ്

ക്വട്ടേഷന്‍ നേതാവ് ആകാശ് തില്ലങ്കേരിക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. ആകാശിന്റെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും പ്രതികളാണ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകയെ അധിക്ഷേപിച്ചതിനാലാണ് കേസ്.

സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആകാശ് തില്ലങ്കേരിക്കെതിരെ പോലീസില്‍ മൂന്ന് പരാതികള്‍ കൂടി ലഭിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel