വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം നടത്തിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുല്‍ വഹാബിനെ ആണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയില്‍ ഉള്ള മദ്രസയില്‍ ആയിരുന്നു സംഭവം. രണ്ട് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു.

ഒളിവിലായിരുന്ന അബ്ദുല്‍ വഹാബിനെ ചവറ SHO വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News