ഹൈദരാബാദില്‍ ഭക്ഷ്യവിഷബാധ, മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ചു

ഹൈദരാബാദിലെ യശോദ നേഴ്‌സിംങ്‌ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓണ്‍ലൈന്‍ ആപ്പായ സ്വിഗ്ഗി വഴി വാങ്ങിയ അല്‍ഫാം ചിക്കന്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഹൈദരാബാദില്‍ മെഹ്ഫ്‌സില്‍ റസ്റ്റോറന്റില്‍ നിന്നുള്ള അല്‍ഫാം ചിക്കനാണ് കുട്ടികള്‍ കഴിച്ചത്. അല്‍ഫാം ചിക്കന്‍ കഴിച്ചശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലയാളി നെഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ദിവ്യ, അനുജ, ആദിത്യ,അശ്വിനി എന്നിവരെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതിനിടെ ഭഷ്യവിഷബാധയേറ്റ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ അധികൃതര്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ലെന്ന ആരോപണവും ഉയരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലായെന്ന കാരണം പറഞ്ഞ് രണ്ട് കുട്ടികളുടെ ചികിത്സ നിഷേധിച്ചു എന്നാണ് പരാതി. പിന്നീട് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് എല്ലാകുട്ടികള്‍ക്കും ഒരു പോലെ ചികിത്സ ഉറപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News