കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ആര്‍ ബി ഐ

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ആര്‍ബിഐ. കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന ഇഡിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ആര്‍ബിഐ സത്യവാങ്് മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍.

കിഫ്ബി കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ഫെമാ നിയമലംഘനം ഉണ്ടെങ്കില്‍ ഇഡിക്ക് പരിശോധിക്കാമെന്നും ആര്‍ ബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here