
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ പിടിയില്‍. കോഴിക്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇ-മെയില്‍ വഴിയാണ് ഇയാള്‍ വധഭീഷണി അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്. കോഴിക്കോട് നിന്നാണ് സന്ദേശമെത്തിയതെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് കേസ് ലോക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ പിടിയിലാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here