നാല് ദിവസത്തിനുള്ളില്‍ വമ്പന്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുത്തനെ കുറഞ്ഞു. 41,600 രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് മാത്രം 320 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ 480 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്റെ വില 5200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 35 രൂപയുടെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4295 രൂപയുമായി.

ഈ മാസം രണ്ടിനായിരുന്നു സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. 42,880 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 72 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here