
മുന്‍ ഐ.ജി എം.ഗോപാലന്‍റെ സ്മരണയ്ക്കായി എം.ഗോപാലന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകള്‍ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിതരണം ചെയ്തു. 2020, 2021, 2022 വര്‍ഷങ്ങളിലെ സ്കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്.
തൃശ്ശൂര്‍ കേരള പൊലീസ് അക്കാഡമിയിലെ എ.എസ്.ഐ പി.ഐ.മന്‍സൂറിന്‍റെ മകള്‍ അല്‍ഹാന്‍ നെഫ്സി പി.എം, കോട്ടയം ജില്ലയിലെ രാമപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എസ്.വി സന്തോഷിന്‍റെ മകള്‍ നന്ദന സന്തോഷ്, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.മിനിമോളുടെ മകള്‍ ഹിമ സുരേഷ് എന്നിവരാണ് 2020 ല്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്.
തൃശ്ശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ റ്റി.എം.കശ്യപന്‍റെ മകന്‍ മഹേന്ദ്ര കശ്യപ്. റ്റി, പാലക്കാട് വനിതാ സെല്ലിലെ എ.എസ്.ഐ സി.എന്‍.ശ്രീപ്രിയയുടെ മകള്‍ പി.യു.ഹൃദ്യ കൃഷ്ണ, ആലപ്പുഴ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ എ.എസ്.ഐ പി.കെ സുനില്‍ കുമാറിന്റെ മകള്‍ അതുല്യ.എസ് എന്നിവര്‍ക്കാണ് 2021 വര്‍ഷത്തെ പുരസ്കാരങ്ങള്‍ ലഭിച്ചത്.
കോഴിക്കോട് റൂറല്‍ വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ റ്റി.കെ.ബാബുവിന്‍റെ മകള്‍ റ്റി.കെ. പൂജാ ബാബു, വയനാട് തലപ്പുഴ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി ജെ.ബിജുവിന്‍റെ മകള്‍ ഹിമ റോസ്, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്‍റെ മകള്‍ ദേവിക.ജെ എന്നിവര്‍ 2022 ല്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
കേരളാ പൊലീസില്‍ ഒട്ടേറെ ഭരണപരിഷ്കരണങ്ങള്‍ കൊണ്ടുവന്ന മുന്‍ ഐ.ജി.എം. ഗോപാലന്‍റെ സ്മരണാര്‍ത്ഥമാണ് എം.ഗോപാലന്‍ സ്മാരക ട്രസ്റ്റ് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ കുട്ടികളില്‍ 2020, 2021, 2022 വര്‍ഷങ്ങളിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ മൂന്നുപേര്‍ക്കു വീതമാണ് സ്കോളര്‍ഷിപ്പ് നല്‍കിയത്.
മുന്‍ ഐ.ജി. എം.ഗോപാലന്‍റെ മകന്‍ ഡോ. ജി. മോഹന്‍ ഗോപാല്‍ അധ്യക്ഷ വഹിച്ച ചടങ്ങില്‍ മുന്‍ ഡി.ജി.പി എ.ഹേമചന്ദ്രന്‍, എ.ഡി.ജി.പി കെ.പത്മകുമാര്‍ എന്നിവരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്കോളര്‍ഷിപ്പ് ജേതാക്കളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
ഫോട്ടോക്യാപ്ഷന്‍ : മുൻ ഐ.ജി. എം.ഗോപാലന്‍ സ്മാരക സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിൽ നിന്ന് സ്കോളര്‍ഷിപ്പ് സ്വീകരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here