നഖം മിനുസമായിരിക്കണോ? ഇതൊന്ന് ശ്രദ്ധിക്കൂ…

കൈകളില്‍ നഖം വളര്‍ത്തുന്നവരുടെ വലിയ ഒരു പ്രശ്‌നമാണ് നഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത്. നമ്മള്‍ എത്ര കരുതലോടെ നോക്കിയാലും നഖങ്ങളില്‍ എപ്പോഴും അഴുക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. നഖത്തിന്റെ നിറം മങ്ങുന്നതും ഒരു വലിയ പ്രശ്‌നം തന്നെയാണ്.

ഇടയ്ക്കിടെ ചെറിയ ചൂട് വെള്ളത്തില്‍ നഖം കഴുകിയാൽ നഖം ഒരുപരിധി വരെ വൃത്തിയായി സൂക്ഷിക്കാം. നഖം എപ്പോള്‍ കഴുകിയാലും നല്ല ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക.

നഖങ്ങളില്‍ ഈര്‍പ്പം കൂടുതലാകുമ്പോള്‍ നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അധികമായ അളവില്‍ സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവ ഉപയോഗിക്കുന്നതും നഖത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല..

നെയില്‍ പോളിഷ് റിമൂവറുകള്‍ എപ്പോഴും ഉപയോഗിക്കാതിരിക്കുന്നതും നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ബികോംപ്‌ളക്‌സ് സപ്‌ളിമെന്റുകള്‍ കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യവും ബലവും വര്‍ദ്ധിക്കാന്‍ സഹായിക്കും.

ധാന്യങ്ങള്‍, നട്‌സ്, മുട്ടയുടെ മഞ്ഞ, മത്തി, ലിവര്‍, കോളിഫ്‌ളവര്‍, പഴം, കൂണ്‍ വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും നഖത്തിന് നല്ലതാണ്. നഖം കടിക്കാതിരിക്കുക എന്നത് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. നഖം കടിക്കുംതോറും നഖത്തിന്റെ കട്ടി കുറയുകയും നഖത്തിന്റെ ആരോഗ്യം കുറയുകയും ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here