ദില്ലി മദ്യ അഴിമതി കേസിലെ പ്രതികള്‍ക്ക് ജാമ്യമില്ല

ദില്ലി റോസ് അവന്യു കോടതിയാണ് മദ്യനയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. വ്യവസായികളായ വിജയ് നായര്‍, ബിനോയ് ബാബു എന്നിവരുള്‍പ്പടെ അഞ്ചുപേരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സിബിഐ ശക്തമായി വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം. പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു

ദില്ലിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ മദ്യനയം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് നിയന്ത്രണമില്ലാതെ മദ്യവില്പനക്ക് ലൈസന്‍സ് നല്‍കിയതിലും മദ്യം വിലകുറച്ച് വില്‍ക്കാന്‍ തീരുമാനിച്ചതിലുമൊക്കെ വലിയ അഴിമതി നടന്നുവെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. ഈ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും ഓഫീസിലുമായി സിബിഐ റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറും സിബിഐ പരിശോധിച്ചിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News