സെക്രട്ടറിയേറ്റിന് മുകളില്‍ ഇ.ഡി വട്ടമിട്ട് പറക്കട്ടേ, പരിഹാസവുമായി കാനം രാജേന്ദ്രന്‍

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ കുറിച്ചായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. എം. ശിവശങ്കര്‍ കേസിലെ കുറ്റാരോപിതന്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇ.ഡി ഉള്‍പ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിന് മുകളില്‍ വട്ടമിട്ട് പറക്കാറുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കലാണ് ലക്ഷ്യം. അന്വേഷണം നടക്കട്ടേ, വേണ്ടെന്ന് ആരും പറഞ്ഞില്ലാ എന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News