
ദില്ലിയില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം. ആര്‍ക്കും അപായമില്ല.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. തീ പടര്‍ന്ന ഉടന്‍ തന്നെ പരിസരവാസികള്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു.
നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ ഒരു മണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്. പാര്‍ലമെന്‍റിന് തൊട്ടടുത്തുള്ള വിപി ഹൗസിലാണ് എം.പിമാര്‍ താമസിക്കുന്നത്. ആ കെട്ടിടത്തിന് പുറകിലാണ് എം.പിമാരുടെ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. അവിടെയാണ് തീപിടിത്തം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here