സ്കൂട്ടറും ഏയ്സും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പന്തളം മാവേലിക്കര റോഡിൽ പൂളേമുക്കിന് സ്കൂട്ടറും ഏയ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്ത ഉളവക്കാട് വാടകയ്ക്ക് താമസിക്കുന്ന മുടിയൂർക്കോണം സ്വദേശി ആകാശ്(19) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത കുരമ്പാല തെങ്ങുംവിളയിൽ അഭിജിത്തിനെ (19) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചക്ക് 12.30 യോടെ എയിസും സ്കൂട്ടറും തമ്മിലിടിച്ചാണ് അപകടം നടന്നത്.അപകടത്തിൽ ആകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News