ഉത്തര്‍പ്രദേശില്‍ 12 വയസ്സുകാരനെ സഹോദരി വെട്ടി കൊലപ്പെടുത്തി

കാമുകനൊപ്പം 18 വയസുള്ള സഹോദരി ലൈംഗിക ബന്ധം നടത്തുന്നത് സഹോദരൻ കൈയോടെ പിടിച്ചു. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് 12കാരന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. അരിവാള്‍ കൊണ്ട് വെട്ടിയാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

സഹോദരിയെയും കാമുകനെയും ഒരുമിച്ച് കണ്ടത് 12കാരന്‍ ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടില്‍ പറയുമെന്ന് പറഞ്ഞതാണ് 12കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. നാട്ടുകാരാണ് മരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 18കാരിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കാമുകനെ വിളിപ്പിച്ച് ചോദ്യം ചെയ്തു. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here