
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസലാണ് മരിച്ചത് . 52 വയസ്സായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.
തൃശ്ശൂരില്‍ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ ഫൈസൽ മരിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെ ആണ് അപകടം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here