തൃശ്ശൂരിൽ തീപ്പിടിത്തം;  ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടം

തൃശ്ശൂർ വാടാനപ്പള്ളിയിൽ കടകൾക്ക് തീപ്പിടിച്ചു. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, ചായ പീടിക, റിപ്പയറിംഗ് സ്ഥാപനം, ലോട്ടറി കട എന്നിവക്കാണ് തീ പിടിച്ചത്.

നാട്ടികയിൽ നിന്നും, ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തീ  പടരുന്നത് കടയിലെ ജീവനക്കാരാണ് കണ്ടത്. കൂടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാൻ കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ട്മുണ്ടായിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News