
തെലങ്കാനയിലെ യാദാദ്രിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച നാല് സ്ത്രീകളാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹൈദരാബാദിന് 50 കിലോമീറ്റര്‍ അകലെ, ഛോട്ടുപാലില്‍ ദണ്ഡുംലക്പൂര്‍ വ്യവസായ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളി സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വ്യവസായ മേഖലയില്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് മരിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ കൊണ്ടുപോകും വഴിയും മരിച്ചു . പരുക്കേറ്റവര്‍ ഹൈദരാബാദിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here