
ടാറ്റാ ഏറ്റെടുത്ത ശേഷം വന്‍ വികസന കുതിപ്പിലേക്ക് നീങ്ങുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ എയര്‍ ഇന്ത്യക്ക് 113 വിമാനങ്ങളാണ് ഉള്ളത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,600 പൈലറ്റുമാരുണ്ട്. വരും വര്‍ഷം വിമാനങ്ങളുടെ എണ്ണം 470 ആക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനായുള്ള കരാര്‍ എയര്‍ ഇന്ത്യ ഒപ്പുവെച്ചു.
വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ 6,700 പുതിയ പൈലറ്റുമാരെ കൂടി റിക്രൂട്ട് ചെയ്യേണ്ടി വരും. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യക്കും വിസ്താരക്കുമായി ആകെ 220 വിമാനങ്ങളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here