ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗുണങ്ങള്‍ അറിയണ്ടേ? ഇത് വായിക്കൂ

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് ഡ്രൈഡ് ആപ്രിക്കോട്ട്. അറിയാം ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗുണങ്ങള്‍.

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധത്തിന് ഏറെ സഹായകമാണ് ഡ്രൈഡ് ആപ്രിക്കോട്ട്.

വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 image.png

ഡ്രൈഡ് ആപ്രിക്കോട്ട് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ നല്ല രീതിയില്‍ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ഡ്രൈഡ് ആപ്രിക്കോട്ട് സഹായിക്കും.

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇതിന് പ്രത്യേക കഴിവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News