ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തുമെന്നും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട മറ്റ് വിഷയങ്ങളാണെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് കിട്ടേണ്ടത് കിട്ടണം. ഇന്ധന വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നുണ്ടെങ്കിലും പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കും. അതിനാല്‍ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News