
ദാഹം തോന്നിയാല്‍ ഉടനടി നിങ്ങള്‍ തണുത്ത വെള്ളമാണോ കുടിക്കുന്നത്? ഇതിലൂടെ നല്ല ആശ്വാസമൊക്കെ കിട്ടുമെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര ആശ്വാസകരമായ കാര്യമല്ല കേട്ടോ. എന്തൊക്കെയാണ് ഇതിന്റെ ദൂഷ്യഫലങ്ങളെന്ന് നമുക്കൊന്ന് നോക്കാം.
- ഇടയ്ക്കിടെ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം കാരണമാകും.
- തണുത്ത വെള്ളം അധികമായാല്‍ ദഹനപ്രശ്‌നങ്ങള്‍ പതിവാകും. പതിവായി തണുത്ത വെള്ളം ചെല്ലുമ്പോള്‍ ദഹനം പതുക്കെയാവുകയും ഇത് പിന്നീട് മലബന്ധമോ വയറിളക്കമോ വയറുവേദനയോ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്യും.
- തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ രക്തം കട്ടയാവുകയാണ് ചെയ്യുന്നത്. ഇത് രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളേയും ബാധിക്കും.
- തലച്ചോറിലേക്ക് കുറവ് അളവില്‍ മാത്രമേ ഓക്‌സിജന്‍ എത്തിക്കൂ എന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കും. ചിലരില്‍ ഇത് പതിവായ തളര്‍ച്ചയ്ക്കും കാരണമാകും.
- എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രെയ്ന്‍ അധികരിക്കാനും കാരണമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here