സംസ്ഥാനത്ത് സ്വര്‍ണം-വെള്ളി വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണം – വെള്ളി വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,180 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 60 പൈസ കുറഞ്ഞ് 71.20 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു.

24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,208 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,651 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും വെള്ളി വിലയില്‍ ഇടിവ് തുടരുകയാണ്. ഗ്രാമിന് 60 പൈസ കുറഞ്ഞ് 5,651 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here