കേന്ദ്രം നടപ്പിലാക്കുന്നത് കോര്‍പ്പറേറ്റ് നയങ്ങള്‍: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ ഫെഡറല്‍ ഘടന അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബിബിസി ഓഫീസുകളില്‍ നടത്തിയ റെയ്ഡിനെയും പിണറായി വിജയന്‍ അപലപിച്ചു. കേന്ദ്രം അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here