
സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് പ്രണവ് യാത്രയായി. ഇനി ഷഹാനയ്‌ക്കൊപ്പം പ്രണവില്ല. സോഷ്യല്‍ മീഡിയയിൽ വൈറലായ ദമ്പതികളായിരുന്നു ഷഹാനയും പ്രണവും. നിസ്വര്‍ത്ഥ പ്രണയത്തിന്റെ പ്രതീകങ്ങളായാണ് ഷഹാനയും പ്രണവും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരായത്.
നട്ടെല്ലിന് പരുക്കേറ്റ് ശരീരം തളര്‍ന്ന പ്രണവിനോട് ഷഹാനക്ക് പ്രണയം തോന്നുകയായിരുന്നു. എട്ടു വര്‍ഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിമറിഞ്ഞാണ് പ്രണവിന്റെ നട്ടെല്ലിന് പരുക്കേല്‍ക്കുന്നത്. പിന്നീട് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കുമ്പോള്‍ പ്രണവ് സോഷ്യല്‍മീഡിയയില്‍ ഇട്ട വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്.
ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ പ്രണവ് തന്നെയാണ് ആദ്യം എതിര്‍ത്തത്. നിരുത്സാഹപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും പിന്മാറാന്‍ ഷഹാന തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രണവും ഷഹാനയും ഒന്നിക്കുകയായിരുന്നു.
2020 മാര്‍ച്ച് 4ന് കൊടുങ്ങല്ലൂര്‍ അല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പ്രണവ് ഷഹാന എന്ന പേരിലാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്.
ഇന്ന് രാവിലെ രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രണവ് അവശനാകുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here