പീച്ച് കളര്‍ ഗൗണില്‍ സുന്ദരിയായി ഷംന കാസിം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷംന കാസിം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഷംനയും കുടുംബവും.

കഴിഞ്ഞ ദിവസം അതിഗംഭീരമായിട്ടാണ് ഷംനയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വളക്കാപ്പ് ചടങ്ങ്.

ഷംനയുടെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”നിങ്ങളുടെ ഉള്ളില്‍ ഒരു ജീവന്‍ വളരുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം” എന്ന് കുറിച്ചു കൊണ്ടാണ് ഷംന ചിത്രങ്ങള്‍ പങ്കുവച്ചത്.

പീച്ച് നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് താരം ഫോട്ടോഷൂട്ടിനെത്തിയത്. നെറ്റ് മെറ്റീരിയലില്‍ സ്റ്റിച്ച് ചെയ്തിരിക്കുന്ന ഗൗണ്‍ വ്യത്യസ്തയാര്‍ന്ന സ്ലീവ് കൊണ്ട് മനോഹരമാണ്. ഗൗണിനൊപ്പം ആഭരണങ്ങള്‍ ഒന്നും തന്നെ ധരിക്കാത്തത് സിമ്പിള്‍ ആന്റ് ഹമ്പിള്‍ ലുക്ക് കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ട്.

ഒക്ടോബറിലായിരുന്നു നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഷംന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here