പേരും ചിഹ്നവും പോയി, ഉദ്ധവ് താക്കറെക്ക് തിരിച്ചടി

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചിട്ടുമുണ്ട്.

ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പുകളില്‍ ഇതോടെ ഷിന്‍ഡെ വിഭാഗത്തിന് അമ്പും വില്ലും ഉപയോഗിക്കാം. 2018ല്‍ ശിവസേന പാര്‍ട്ടി ഭരണഘടനയില്‍ വരുത്തിയ ഭേദഗതികള്‍ തങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തോടുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രതികരണം. വിഷയത്തില്‍ ഇതുവരെ ഉദ്ധവ് താക്കറെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News