കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രൊഫസര്‍ പി ജെ കുര്യന്‍ പങ്കെടുത്ത യോഗത്തിലാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.  സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷ് ബാബുവിന് പരുക്കേറ്റു.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പി ജെ കുര്യന് നേരെ “ഗോബാക്ക്” വിളിച്ചാണ് പ്രതിഷേധം തുടങ്ങിയത്. പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം വാക്കേറ്റമായി മാറുകയും, പിന്നീടത് പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.

അരമണിക്കൂറോളം നേരം ഓഫീസിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന പി ജെ കുര്യനെ പൊലീസ് ഇടപെട്ടാണ് യാത്രയാക്കിയത്. സംഘര്‍ഷം പാര്‍ട്ടി ഓഫീസില്‍ നിന്നും പുറത്തേക്കും വ്യാപിച്ചതോടെ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News