കൂടുതല്‍ സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മുകശ്മീര്‍ ഗസ്‌നവി ഫോഴ്‌സിനെയും ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.

കെടിഎഫ് (ഖലിസ്ഥാൻ ടൈഗർ ഫോഴ്സ്) ദേശീയ സുരക്ഷയ്ക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി. ജകെജിഎഫ് (ജമ്മുകശ്മീര്‍ ഗസ്‌നവി ഫോഴ്‌സ് ) നിരോധിത തീവ്രവാദ സംഘടനകളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here