
കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികരണ്ടെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികരണ്ടത്.
2016-ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് സാബുവെന്നയാളെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത 125 ഗ്രാം കഞ്ചാവാണ് കാണാതായത്. കേസിന്റെ വിചാരണ ഘട്ടത്തില്‍ കേസ് നടപടികള്‍ക്കായി തൊണ്ടിമുതല്‍ എടുത്തപ്പോഴാണ് ഇതില്‍ പകുതിയും കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്നാണ് എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here