അതീവ രുചിയില്‍ തയ്യാറാക്കാം ചെമ്മീന്‍ റോസ്റ്റ്

കിടിലന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍

ചെമ്മീന്‍ -1/2 കിലോ

ചെറിയ ഉള്ളി -15 എണ്ണം

തക്കാളി -2 എണ്ണം

ടൊമാറ്റോ കെച്ചപ്പ് -1 ടേബിള്‍ സ്പൂണ്‍

ഉലുവ -1/4 ടീസ്പൂണ്‍

വലിയ ജീരകം -1/4 ടീസ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

ഇഞ്ചി – ചെറിയൊരു കഷ്ണം

വെളുത്തുള്ളി -4,5 അല്ലി

വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍

മുളക് പൊടി -1&1/2ടീസ്പൂണ്‍

ഗരം മസാല -1/2 ടീസ്പൂണ്‍

പച്ച മുളക് -2,3 എണ്ണം

കുരുമുളക് പൊടി -1 ടീസ്പൂണ്‍

നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേര്‍ത്തു കുറച്ചു നേരം വെക്കണം. വെളിച്ചെണ്ണയില്‍ പകുതി വേവിച്ചെടുക്കുക. ചെമ്മീന്‍ മാറ്റി അതേ പാനില്‍ തന്നെ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, ജീരകം എല്ലാം കൂടെ ഇട്ടു ചതച്ചു വെച്ച മിശ്രിതം ഇട്ടു വഴറ്റി അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക.

ശേഷം കെച്ചപ്പ് ചേര്‍ത്ത് ഒന്നു കൂടെ വഴറ്റി അതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും , കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കാം. പകുതി വേവിച്ച ചെമ്മീനും ഇട്ട് അടച്ചു വെച്ച് 10 മിനുട്ട് വേവിച്ചെടുക്കുക. ചെമ്മീന്‍ റോസ്റ്റ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News