ഹാര്‍ലി ക്വിന്നായി ലേഡി ഗാഗ; ജോക്കറില്‍ അടിമുടി സര്‍പ്രൈസ്

ജോക്കര്‍ സീരീസില്‍ ഒരു ചിത്രം കൂടി പ്രേഷകര്‍ക്കു മുന്നിലെത്താന്‍ തയ്യാറെടുക്കുന്നു. വാക്വിന്‍ ഫിനിക്‌സ് തന്നെയാണ് ഇത്തവണയും ജോക്കര്‍ വേഷത്തിലെത്തുക. പോപ് താരം ലേഡി ഗാഗ ചിത്രത്തില്‍ ഹാര്‍ലി ക്വിന്നായി വേഷമിടുന്നു. ഇതിനു മുന്‍പ് ഹാര്‍ലി ക്വിന്നായി എത്തിയത് മാര്‍ഗറ്റ് റോബിയായിരുന്നു. 2019ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

സൂയിസൈഡ് സ്‌ക്വാഡ്, ബേഡ്‌സ് ഓഫ് പ്രേ തുടങ്ങിയ സിനിമകളിലൂടെയാണ് ജോക്കറിന്റെ കാമുകിയായ ഹാര്‍ലി ക്വിന്നിനെ ലോകം ഏറ്റെടുത്ത് തുടങ്ങിയത്. മാനസിക രോഗിയായ ജോക്കറിനെ ചികില്‍സിച്ച മനോരോഗ വിദഗ്ധയായിരുന്നു ഹാര്‍ലി ക്വിന്‍. ‘ജോക്കര്‍: ഫോളി എ ഡ്യുക്‌സ്!’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോക്കര്‍- ഹാര്‍ലി ജോടികള്‍ ഒന്നിക്കുമോ എന്നുള്‍പ്പെടെയുള്ള ആകാംക്ഷയും പ്രേഷകര്‍ക്കുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like