പുതിയ ബ്രോഡ്കാസ്റ്റിങ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇന്ന് ലോകത്ത് യുവതലമുറ ഉള്‍പ്പെടെ ഏവരുടെയും പ്രിയ ആപ്പായി മുന്നേറുകയാണ് ഇന്‍സ്റ്റഗ്രാം. മികച്ച സര്‍വീസ് ഉറപ്പാക്കാനായി ഇന്‍സ്റ്റഗ്രാം കൃത്യസമയത്ത് അപ്‌ഡേറ്റുകള്‍ കൊണ്ടുവരാറുമുണ്ട്. ഇപ്പോള്‍ ടെലഗ്രാമിലേതിന് സമാനമായ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോഡ്കാസ്റ്റിങ് ചാറ്റ് ഫീച്ചറായ ‘ചാനല്‍’ ആരംഭിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഒരുങ്ങുന്നത്.

ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിങ് ചാനലുകളുടെ പ്രവര്‍ത്തനം. മെറ്റ പ്രോഡക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ വഴി ആദ്യം അറിയിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ക്രിയേറ്റേഴ്സിന് അവരെ ഫോളോ ചെയ്യുന്നവര്‍ക്ക് പ്രധാനപ്പെട്ട അപ്‌ഡേറ്റുകളും വാര്‍ത്തകളും ഏറ്റവും എളുപ്പത്തില്‍ പങ്കിടാന്‍ ഈ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴി കഴിയും.

മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുന്ന മെറ്റാ ബ്രോഡ്കാസ്റ്റ് ചാനലും സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. ചാനല്‍ ഇതിനോടകം തന്നെ യൂസേഴ്‌സിന് ലഭ്യമാണ്. ടെക്സ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, വോയ്‌സ് നോട്ടുകള്‍ എന്നിവയെല്ലാം ഇതുവഴി പങ്കുവെക്കാന്‍ സാധിക്കും. എന്നാല്‍, ഒരു ചാനലിന്റെ ഭാഗമാകാനും ആവശ്യമായ അപ്ഡേറ്റുകള്‍ അറിയാന്‍ സാധിക്കുമെങ്കിലും മറുപടി നല്‍കാനുള്ള ഒരു ഓപ്ഷന്‍ ഇതില്‍ ഉണ്ടായിരിക്കില്ല. ചാനലുകള്‍ മ്യൂട്ട് ചെയ്യാനും അതിന് പുറത്ത് പോകാനും സാധിക്കും.

ബ്രോഡ്കാസ്റ്റ് ചാനലുകളില്‍ അംഗങ്ങളായാല്‍ മറ്റ് ചാറ്റുകളെപ്പോലെ തന്നെ മെസേജ് വിഭാഗത്തില്‍ ഇവ കാണാന്‍ സാധിക്കുന്നതാണ്. വൈകാതെ തന്നെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിലും എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News