മൊബൈല്‍ സേവന പരിശോധന ഊര്‍ജിതമാക്കാനൊരുങ്ങി ട്രായ്

മൊബൈല്‍ സേവന പരിശോധന ഊര്‍ജിതമാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സേവനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുനരവലോകനം ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലെയും നെറ്റ്വര്‍ക്ക് തകരാറുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ട്രായിയെ അറിയിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും പിന്നീട് ജില്ലാ തലങ്ങളിലെ തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും ട്രായ് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു.

ടെലികോം കമ്പനികള്‍ മൂന്ന് മാസത്തെ ശരാശരി സേവന നിലവാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ഉപയോഗിച്ച് കമ്പനിക്കുള്ളില്‍ തന്നെ ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം, മോശം നിലവാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ വിശദാംശങ്ങള്‍ ട്രായിക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. സന്ദേശങ്ങള്‍ക്കായി കമ്പനികള്‍ ഉപയോഗിക്കുന്ന രജിസ്റ്റര്‍ ചെയ്ത എസ്എംഎസ് മാതൃകകള്‍ പുനഃപരിശോധിക്കാനും അനധികൃതമായവ തടയാനും ട്രായ് ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, റിസര്‍വ് ബാങ്ക് എന്നിവയുടെ പിന്തുണയും ട്രായ് സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News