‘എനിക്കിനി ഡിവോഴ്സ് വേണം’ ; ശ്രദ്ധേയമായി ‘ഡിവോഴ്സ്’ ട്രെയിലർ

ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന മിനി ഐ.ജി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഡിവോഴ്സി’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ് കോര്‍പ്പറേഷന്റെ (KSFDC) “വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ഡിവോഴ്സ്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സംവിധായകൻ ലാൽ ജോസ്, ജിയോ ബേബി, സലാം ബാപ്പു, സജിത മഠത്തിൽ തുടങ്ങി ഒട്ടേറെ പ്രമുഖർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പങ്കുവെച്ചത്.

നാടക രംഗത്ത് സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള മിനി ഐ. ജി യുടെ ആദ്യ സിനിമാ സംരഭമാണ് ഡിവോഴ്സ്. ഡിവോഴ്സിലൂടെ കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇവർ തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നീതിന്യായ കോടതിയിലെത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകൾ വച്ച് ഓരോരുത്തരുടെയും ജീവിതം പുനർ നിർണയിക്കുന്നു. ഇതാണ് ട്രെയിലറിൽ വ്യക്തമാകുന്നത്.

സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ്, കിഷോർ, കെ പി എ സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വിനോദ് ഇല്ലമ്പള്ളിയാണ് ഛായാ ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ സ്മിത അമ്പു, സംഗീതം സച്ചിൻ ബാബു, ആർട് നിതീഷ് ചന്ദ്ര ആചാര്യ, ലൈൻ പ്രൊഡ്യൂസർ അരോമ മോഹൻ, എഡിറ്റർ ഡേവിസ് മാന്വൽ, സൗണ്ട് ഡിസൈൻ സ്മിജിത്, സതീഷ് ബാബു, ഷൈൻ പി ജോൺ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിശാഖ് ഗിൽബെർട് കോസ്റ്റും ഇന്ദ്രൻസ് ജയൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റീൽസ് ഹരി തിരുമല, സബ് ടൈറ്റിൽ വിവേക് രഞ്ജിത്ത്, പരസ്യകല ലൈനോജ് റെഡ് ഡിസൈൻ, യെല്ലോ ടൂത്ത്‌സ്. പി.ആർ.ഒ റോജിൻ കെ റോയ്.

2019ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് കെഎസ്എഫ്ഡിസി പദ്ധതി ആസൂത്രണം ചെയ്തത്. 60ഓളം തിരക്കഥകളിൽ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിർമ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെഎസ്എഫ്ഡിസി സഹായം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News