തൃശൂരിലെ നിക്ഷേപ തട്ടിപ്പ് കേസ്, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

കോടിക്കണക്കിന് രൂപ നിക്ഷേപ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ തൃശൂര്‍ ധനവ്യവസായ ബാങ്കേഴ്‌സ് ഉടമകളായ വടൂക്കര സ്വദേശി ജോയ് ഡി പാണഞ്ചേരി, ഭാര്യ റാണിജോയ് എന്നിവരുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ സർക്കാർ ഉത്തരവ്. പ്രതികളുടെ മുഴുവന്‍ നിക്ഷേപവും മരവിപ്പിച്ചു. 2019ലെ അനധികൃത നിക്ഷേപ നിരോധന നിയമപ്രകാരമാണ് നടപടി. ബഡ്‌സ് ആക്ട് (BUDS act) അനുസരിച്ച് സെക്ഷന്‍ 7(3) പ്രകാരം സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സഞ്ജയ് കൗള്‍, കേസന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണര്‍ കെ.എ.തോമസ് എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ധന- വ്യവസായ ബാങ്കേഴ്സിന്റെ പേരില്‍ 200 കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജോയ് പാണഞ്ചേരിയുടെ വീട്ടിലും സ്ഥാപനത്തിലും തട്ടിപ്പിനിരയായവരുടെ പ്രതിഷേധം രൂക്ഷമായിരുന്നു. കൂലിവേല ചെയ്യുന്നവര്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെ ദമ്പതികളുടെ തട്ടിപ്പിന് ഇരയായി എന്നും നിക്ഷേപക്കാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here