ഗൂഗിളില്‍ പിരിച്ചുവിടല്‍; യു.എസില്‍ ആദ്യഘട്ട നടപടികള്‍ തുടങ്ങി

ഗൂഗിള്‍ പിരിച്ചുവിടല്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലാണ് ആദ്യഘട്ട പിരിച്ചുവിടല്‍ തുടങ്ങിയത്. ഇന്ത്യയിലെ നിര്‍ദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ കത്തുകള്‍ ലഭിച്ചതായും സൂചനയുണ്ട്. ബംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഗൂഗിളിന്റെ ഇന്ത്യയിലെ പ്രധാന ഓഫീസുകള്‍.

ഗൂഗിള്‍ ഇന്ത്യയിലെ സമീപകാല പിരിച്ചുവിടലുകള്‍ കഴിവുറ്റവരായ ചില സഹപ്രവര്‍ത്തകരെ ബാധിച്ചുവെന്നാണ് ഗൂഗിള്‍ ഇന്ത്യ സ്റ്റാഫ് അംഗം രജനീഷ് കുമാര്‍ ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റില്‍ പറഞ്ഞത്. അതേസമയം, പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ രംഗത്ത് വന്നത് വന്‍ വാര്‍ത്തയായിരുന്നു. ഗൂഗിളിലെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം ഏകദേശം 12000 ജീവനക്കാരെയാണ് പിരിച്ചുവിടുക.

ഗൂഗിളിന് പുറമെ, ആമസോണ്‍, മെറ്റാ, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളും ആഗോളതലത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. നിലവില്‍ കൂട്ടപ്പിരിച്ചുവിടല്‍ കേസുകള്‍ ഇല്ലാത്ത ഒരേയൊരു സാങ്കേതിക സ്ഥാപനം ആപ്പിള്‍ മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News