‘വേശ്യകൾ രാജ്ഞി’കളായിരുന്ന കാലത്തെ കാഴ്ചകളുമായി ‘ഹീരാമണ്ഡി’; ടീസർ പുറത്ത്‌

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ നെറ്റ്ഫ്ലിക്സ് വെബ്‌ സീരിസ് ‘ഹീരാമണ്ഡി’യുടെ ടീസര്‍ പുറത്ത്. മനീഷ കൊയ്‌രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവര്‍ സ്വര്‍ണനിറമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ‘വേശ്യകൾ രാജ്ഞി’കളായിരുന്ന കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ് ടീസർ പങ്കുവയ്ക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു.

ഒരു ചലച്ചിത്രകാരൻ എന്ന നിലയിലുള്ള തന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here