മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കുണ്ട്. മധ്യപ്രദേശ് റായിപുരിയിലെ കട്‌നിയിലാണ് സംഭവം. ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബസിന്റെ ക്ലീനര്‍ മരിച്ചു.

ഒരു അധ്യാപകനും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും സാരമായി പരുക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. ഏഴ് അധ്യാപകരും 60 വിദ്യാര്‍ത്ഥികളും ബസിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് ഫീല്‍ഡ് സ്റ്റഡിക്കായി പോയത്. ഇതില്‍ ഒരു ബസ് ആണ് മറിഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News