ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടായി പെരുംകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കോട്ടായി ഭാഗത്ത് നിന്ന് മുല്ലക്കര ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

കോട്ടായി കുന്നുപറമ്പ് വീട്ടില്‍ ശരത് (20), മുല്ലക്കര വീട്ടില്‍ സഞ്ജയ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here