വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കേന്ദ്രമാക്കി എംഡിഎംഎ വില്‍പ്പന

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടി.കാട്ടിക്കരകുന്ന് സ്വദേശിയായ സലീമിന്റെ വീട്ടില്‍ നിന്നുമാണ് 42.93 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ സലീമിന്റെ വീട്ടില്‍ തൃശ്ശൂര്‍ ജില്ല ഡാന്‍സാഫ് ടീമും മാള പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

സലീമിന്റെ മകനായ ഫൈസല്‍ (42), സുഹൃത്തായ ആഷ്‌ലി (35) എന്നിവരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ലഹരി മരുന്ന് എത്തിച്ചത്. പ്രതികള്‍ക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെ കുറിച്ചും ഇവരുടെ സ്ഥിരം ഇടപാടുകാരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here