ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. 2017 ല്‍ ആദ്യമായി പരീക്ഷിച്ച ഹ്വാസോംഗ് 15 ഗണത്തില്‍പ്പെടുന്ന മിസൈലാണ് പരീക്ഷിച്ചത്. പ്യോഗ്യാംഗ് വിമാനത്താവളത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ 67 മിനിറ്റ് കൊണ്ട് 900 കിലോമീറ്റര്‍ (560 മൈല്‍) പറന്ന് ജപ്പാന്‍ കടലില്‍ പതിച്ചു. ജപ്പാന്റെ സുപ്രധാന സാമ്പത്തിക മേഖലക്ക് 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തായിട്ടാണ് മിസൈല്‍ പതിച്ചത്. ഉത്തരകൊറിയയുടെ ഈ നടപടി ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിന് ഭീഷണിയാണെന്നും അത് പൊറുക്കാന്‍ കഴിയുന്നതല്ലെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി ഹമദ യാസുകാസു പ്രതികരിച്ചു.

അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കുമുള്ള മുന്നറിയിപ്പാണ് ഈ മിസൈല്‍ പരീഷണമെന്ന് ഉത്തരകൊറിയ പറഞ്ഞു. ഉത്തര കൊറിയന്‍ ഭരണകൂടത്തിനെതിരായ ഭീഷണി അമേരിക്ക അവസാനിപ്പിക്കണമെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് ആവശ്യപ്പെട്ടു.

ഉത്തരകൊറിയന്‍ ആണവ ആക്രമണമുണ്ടായാല്‍ തങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. തങ്ങളെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് സൈനികാഭ്യാസമെന്നാണ് ഉത്തര കൊറിയയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News