ബിനോയ് കൃഷ്ണന്റെ ‘അമൂര്‍ത്തം’ പ്രകാശനം ചെയ്തു

കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ ബിനോയ് കൃഷ്ണന്‍ രചിച്ച് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘അമൂര്‍ത്തം’ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ നടന്നു. കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഐഎഎസ് പ്രകാശനം നിര്‍വഹിച്ചു.

സ്വാതന്ത്യത്തിനു വേണ്ടി നിലകൊള്ളുന്ന കവിതകളുടെ സമാഹാരമാണ് അമൂര്‍ത്തമെന്ന് കെ ജയകുമാര്‍ ഐഎഎസ് പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. ചുള്ളിക്കാടിനു ശേഷം പ്രണയവും ഗൃഹാതുരതയും തീവ്രമായി അനുഭവിപ്പിക്കുന്ന കവിതകള്‍ മലയാളത്തിനു സംഭാവന ചെയ്യുകയാണ് അമൂര്‍ത്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചലച്ചിത്ര സംവിധായകന്‍ പാമ്പള്ളി, സംഗീത സംവിധായകന്‍ സതീഷ് രാമചന്ദ്രന്‍, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ബി ടി അനില്‍കുമാര്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി, മാധ്യമപ്രവര്‍ത്തകന്‍ ടി പി പ്രശാന്ത്, പുനലൂര്‍ നഗരസഭാധ്യക്ഷ ബി സുജാത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജീവിതാനുഭവങ്ങള്‍ കവിതകളായി മാറുകയായിരുന്നുവെന്ന് കവി ബിനോയ് കൃഷ്ണന്‍ പറഞ്ഞു.

ഭാവതീവ്രവും ജീവിതഗന്ധിയുമായ കവിതകളുടെ സമാഹാരമാണ് അമൂര്‍ത്തം. എന്‍ എസ് സുമേഷ് കൃഷ്ണനാണ് അവതാരിക തയ്യാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here