പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്

കണ്ണൂരില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്. 19 വയസ്സുകാരനായ ഷിയാസിനാണ് വെട്ടേറ്റത്. പിതാവ് അബ്ദുള്‍ നാസര്‍ ആണ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഒരാഴ്ച മുമ്പ് നടന്ന വഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്ന സൂചനയാണ് സമീപവാസികള്‍ നല്‍കുന്നത്.

വീട്ടില്‍ ഷിയാസും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ചോരയില്‍ കുളിച്ച ഷിയാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഷിയാസിനെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഷിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, അബ്ദുള്‍ നാസര്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News