കുവൈത്തില്‍ വിസ ആപ്പ് പുറത്തിറക്കി

കുവൈത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ ആപ്പ് പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തിരിച്ചറിയാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടയാനുമാണ് വിസ ആപ്പ് സംവിധാനം നടപ്പിലാക്കുന്നത്.

വിസ ആപ്പ് ഔദ്യോഗികമായി നിലവില്‍വരുന്നതോടെ രാജ്യത്തെ തൊഴില്‍ സാധ്യത കൂടുതല്‍ വര്‍ധിക്കും എന്നാണ് കുവൈത്ത് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. പുതുതായി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വിസയുടെ സാധുതയും മറ്റും ഉറപ്പ് വരുത്താന്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

പദ്ധതിയുടെ ഭാഗമായി വിദേശ തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വിസ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിവിധ എയര്‍ലൈനുകളുമായും വിദേശത്തുള്ള കുവൈത്ത് എംബസികളെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like