താന്‍ സുരക്ഷിതനാണ്, ഇനി അന്വേഷിക്കരുത്; ഇസ്രയേലില്‍ കാണാതായ കര്‍ഷകന്റെ സന്ദേശം ഭാര്യയ്ക്ക്

നിലവിലുള്ള ആധുനിക കൃഷിരീതികളെക്കുറിച്ച് പഠിക്കാന്‍ പോയി പിന്നീട് ഇസ്രയേലില്‍ കാണാതായ കര്‍ഷകന്റെ സന്ദേശം ഭാര്യയ്ക്ക്. സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച 27 കര്‍ഷകരില്‍ ഒരാളായിരുന്നു കാണാതായ കണ്ണൂർ സ്വദേശി ബിജു. ഇപ്പോഴിതാ ബിജു തന്റെ ഭാര്യയെ വിളിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്.

താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരന്‍ ബെന്നിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്നാണ് ബിജുവിനെ കാണാതായത്. ഭക്ഷണം കഴിക്കുന്നതിനായി സംഘം ഹോട്ടലില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് ബിജു മുങ്ങിയത്. പാസ്പോര്‍ട്ട് അടങ്ങിയ ബാഗുമായാണ് ബിജു ഇറങ്ങിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ ഇസ്രയേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍, മേയ് 8 വരെയാണ് ബിജു ഉള്‍പ്പെടുന്ന സംഘത്തിന് ഇസ്രയേലില്‍ തുടരാന്‍ അനുമതിയുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here