റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർ പദവിയിലേക്ക്

ചെങ്ങന്നൂർ സ്വദേശി റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർമാരിൽ ഒരാളായി നിയമിതനായി. നീതിന്യായ വകുപ്പ് മന്ത്രി സൈമൺ ഹാരിസ് ടിപ്പേരറി കൗണ്ടിയിലെ പീസ് കമ്മീഷണറായി റെനി ഏബ്രഹാം ചാക്കോയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി. ഇതോടെ ടിപ്പേരറി കൗണ്ടിൽ നിന്ന് പീസ് കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായി റെനി ഏബ്രഹാം ചാക്കോ.

സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് കൈത്താങ്ങാകുക എന്നതിനോടൊപ്പം ജനങ്ങൾക്ക് വേണ്ട സഹായങ്ങൾക്കുള്ള ചാലകശക്തിയായി പ്രവർത്തിക്കുക എന്നീ പദവി കൂടിയാണ് പീസ് കമ്മീഷണർ വഹിക്കേണ്ടത്. സ്ഥിതിവിവര കണക്കുകളുടെ പ്രഖ്യാപനങ്ങൾ, ഔദ്യോഗിക രേഖകളുടെ പരിശോധനയും രേഖപ്പെടുത്തലുകളും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്നു.

ഈ പദവിയിലേക്ക് തന്നെ നയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി റെനി ഏബ്രഹാം ചാക്കോ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News