പാലക്കാട് യുവതി ഓട്ടോയില്‍ പ്രസവിച്ചു

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. പ്രസവ വേദനയെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ പ്രീതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പ്രീതയുടെ ഡെലിവറി ഡേറ്റ് ഫെബ്രുവരി 28ന് ആയിരുന്നു. അതിനിടെ, ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണ് വിവരം. ഇരുവരും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here