ഡിയർ വാപ്പിയെ സ്വീകരിച്ചവർക്ക് നന്ദി: ലാല്‍

ഡിയർ വാപ്പി എന്ന സിനിമയെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ ലാൽ. ഭാവിയിലും ഈ സഹകരണവും പ്രോത്സാഹനവും ആത്മാർത്ഥമായി പ്രതീക്ഷിക്കുകയാണെന്നും ലാൽ പറഞ്ഞു. ഒരു അച്ഛനും മകളും ഒരുമിച്ച് നടത്തുന്ന പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഡിയർ വാപ്പി. ഷാൻ തുളസീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്.

ലാലിനൊപ്പം നിരഞ്ജ് മണിയന്‍പിള്ള, ‘തിങ്കളാഴ്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്‍ണന്‍, രശ്‍മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനരചന ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, വസ്‍ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ശബ്‍ദമിശ്രണം എം ആര്‍ രാജാകൃഷ്‍ണൻ, കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി. അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍ എന്നിവരാണ് സഹ സംവിധായകർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like